Saturday, September 21, 2024
Saudi ArabiaTop Stories

ഇന്ന് നാട്ടിലേക്ക് മടങ്ങാനായി ബസിൽ ഇരിക്കുകയായിരുന്നമലയാളി തീർഥാടക ബസിൽ വെച്ച് മരിച്ചു

മദീന: വിശുദ്ധ ഉംറ കർമ്മവും മദീന സന്ദർശനവും പൂർത്തിയാക്കിയ ശേഷ നാട്ടിലേക്ക് മടങ്ങുന്നതിനായി ബസിലിരിക്കവെ മലയാളി തീർഥാടക മദീനയിൽ മരിച്ചു.

വയനാട് പള്ളിക്കണ്ടി സ്വദേശിനി ഖദീജ (76 ) യാണ് മരിച്ചത്. സ്വകാര്യ ഉംറ ഗ്രുപ്പിൽ ആയിരുന്നു വിശുദ്ധ ഭൂമിയിൽ ഇവരെത്തിയത്.

ഇന്ന് – തിങ്കളാഴ്‌ച – രാത്രിയിലെ ജിദ്ദ – കോഴിക്കോട് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഇവർ.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് ജന്നത്തുൽ ബഖീഇൽ മറവ് ചെയ്യും. പരേതനായ മൂസയാണ് ഭർത്താവ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്