തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

രണ്ട് പേർക്ക് സൗദി പൗരത്വം നൽകി

സൗദിയിലെ ത്വാഇഫിൽ പുതുതായി സൗദി പൗരത്വം നൽകിയ രണ്ട് പേരുടെ പേര് വിവരങ്ങൾ ഉമ്മുൽ ഖുറാ പത്രം റിപ്പോർട്ട് ചെയ്തു.

ഇസ്മായിൽ മുഹമ്മദ് അൽ ബലൂഷി എന്നയാളുടെ മക്കളായ ഇബ്‌റാഹീം, അദ്ദേഹത്തിന്റെ സഹോദരി മുന എന്നിവർക്കാണ് സൗദി പൗരത്വം നൽകിയത്.

രണ്ടാഴ്‌ച മുമ്പ് പുതുതായി സൗദി പൗരത്വം ലഭിച്ച 8 പേരുടെ പേര് വിവരങ്ങൾ ഉമ്മുൽ ഖുറ പത്രം പ്രസിദ്ധീകരിച്ചിരുന്നു .

നജ്‌റാൻ, മദീന, ജിദ്ദ ഏരിയകളിൽ നിന്നുള്ള എട്ട് പേർക്കായിരുന്നു പുതുതായി പൗരത്വം നൽകിയത്. അതിൽ നാല് പേർ പെൺകുട്ടികളായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്