Monday, September 23, 2024
QatarTop Stories

മഞ്ഞിൽ പ്രയാസമനുഭവിക്കുന്ന സിറിയൻ അഭയാർത്ഥികൾക്ക് ഖത്തർ റെഡ് ക്രസൻ്റ് തുണയായി

ലെബനാനിൽ കനത്ത മഞ്ഞ് മൂലം പ്രയാസത്തിലായ സിറിയൻ അഭയാർത്ഥികൾക്ക് സഹായങ്ങളുമായി ഖത്തർ റെഡ് ക്രസൻ്റ് അംഗങ്ങൾ രംഗത്തെത്തി.

തണുപ്പിനെ പ്രതിരോധിക്കുന്നതിനു ഉപയോഗിക്കാനുള്ള ഇന്ധനങ്ങളും ഡ്രസുകളും എല്ലാം ഇവർ വിതരണം ചെയ്തു. 390 കുടുംബങ്ങൾക്കും 800 കുട്ടികൾക്കും ഇതിൻ്റെ ഗുണഫലം ലഭിച്ചു.

സിറിയൻ അഭയാർത്ഥികൾക് ആവശ്യമായ സഹായ സഹകരണങ്ങളുമായി ഖത്തർ റെഡ് ക്രസൻ്റ് പ്രവർത്തകർ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവർ കുട്ടികൾക്ക് ധാരാളം പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്