തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് അൽ നസ്ർ പുറത്ത് വിട്ട വീഡിയോ 3 മണിക്കൂറിനുള്ളിൽ കണ്ടത് 68 ലക്ഷം പേർ: വീഡിയോ കാണാം.

റിയാദ്: ഫെബ്രുവരി 22 വ്യാഴാഴ്‌ച – സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രമുഖ സൗദി ക്ലബ് അൽ നസ്ർ പുറത്ത് വിട്ട വീഡിയോക്ക് വൻ സ്വീകാര്യത.

ട്വിറ്ററിൽ മാത്രം മൂന്ന് മണിക്കൂറിനുള്ളിൽ 68 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഇൻസ്റ്റാഗ്രാമിൽ മൂന്ന് മണിക്കൂറിനുള്ളിൽ 18 ലക്ഷം പേരും വീഡിയോ കണ്ട് കഴിഞ്ഞു.

സൗദി വേഷവിധാനങ്ങളുമായി ക്രിസ്റ്റിയാനോ റൊണാൾഡോയും മറ്റു അൽ നസ്ർ ടീമംഗങ്ങളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് ഏറെ ആകർഷകമാണ്.

അൽ നസ്റിന് പുറമെ അൽ ഹിലാലിലിന്റെ നെയ്മർ, ഇത്തിഹാദിന്റെ ബെൻസിമ അടക്കമുള്ള നിരവധി താരങ്ങൾ സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് സൗദി വേഷം ധരിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് അൽ നസ്ർ പുറത്ത് വിട്ട വൈറലായ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്