തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ഏഷ്യൻ ചാംബ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മൂന്ന് സൗദി ക്ളബുകൾ

പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരങ്ങളും പൂർത്തിയായതോടെ എ എഫ് സി ചാംബ്യൻസ് ലീഗ് ക്വാർട്ടറിൽ മൂന്ന് സൗദി ക്ളബുകൾ ഇടം നേടി.

റോണാൾഡോയുടെ അൽ നസ്ർ, ബെൻസിമയുടെ ഇത്തിഹാദ്, നെയ്മറിൻ്റെ അൽ ഹിലാൽ എന്നിവയാണു ക്വാർട്ടറിൽ പ്രവേശിച്ചത്.

ലീഗിലെ നാലാമത്തെ സൗദി ക്ളബ് ആയിരുന്ന അൽ ഫെയ്ഹ, പ്രീ ക്വാർട്ടറിൽ അൽ നസ്റിനോട് പരാജയം നുണഞ്ഞതോടെയായിരുന്നു ക്വാർട്ടർ കാണാതെ പുറത്തായത്.

ക്വാർട്ടറിൽ അൽ ഹിലാൽ സൗദിയുടെ തന്നെ അൽ ഇത്തിഹാദുമായാണു ഏറ്റു മുട്ടുക എന്നതിനാൽ ഒരു സൗദി ടീം ഏതായാലും സെമി ബർത്ത് ഉറപ്പാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

റൊണാൾഡോയുടെ അൽ നസ്ർ അബുദാബിയുടെ അൽ ഐനിനെയാണ് ക്വാർട്ടറിൽ നേരിടുക. മറ്റു ക്വർട്ടർ മത്‌സരങ്ങളിൽ സൗത്ത് കൊറിയയുടെ ജെനോബക് സൗത്ത് കൊറിയയുടെ തന്നെ ഉൽസാനെയും, ജപ്പാൻെറ യോക്കോഹാമ ചൈനയുടെ ഷാൻഡോങ് തൈശാനെയും നേരിട്ടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്