തിങ്കളാഴ്‌ച, ജൂൺ 8, 2026
World

അഫ്‌ഗാനിൽ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആളുകളുടെ മുമ്പിൽ വെച്ച് രണ്ട് പേരെ വധശിക്ഷക്ക് വിധേയരാക്കി താലിബാൻ

അഫ്ഗാനിസ്ഥാനിലെ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആളുകളുടെ മുമ്പിൽ വെച്ച് കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട രണ്ട് പേരെ പിന്നിൽ നിന്ന് വെടിവെച്ച് താലിബാൻ പരസ്യമായി വധിച്ചു.

ഗസ്‌നി നഗരത്തിൽ രണ്ട് പേരെ പിന്നിൽ നിന്ന് 15 വെടിയുണ്ടകൾ കൊണ്ട് നിറയൊഴിച്ച് വധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്.

താലിബാൻ്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട മരണ വാറണ്ട് സുപ്രീം കോടതി ഉദ്യോഗസ്ഥൻ അതിഖുല്ല ദർവിഷ് ഉറക്കെ വായിച്ചതിന് ശേഷം ആയിരുന്നു ശിക്ഷ നടപ്പാക്കിയത്.

ഈ രണ്ടുപേരും കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടവരായിരുന്നു. ഇരകളുടെ ബന്ധുക്കൾ മാപ്പ് നൽകാതിരുന്നതിനെത്തുടർന്നായിരുന്നു ആയിരക്കണക്കിനാളുകൾക്ക് മുമ്പിൽ വെച്ച് നിറയൊഴിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്