തുർക്കി ബിൻ അബ്ദുല്ല രാജകുമാരൻ അന്തരിച്ചു
പ്രമുഖ സൗദി രാജകുടുംബാഗം തുർക്കി ബിൻ അബ്ദുല്ല ബിൻ നാസിർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു.
സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത പുറത്ത് വിട്ടത്.
രാജകുമാരന്റെ മേലുള്ള മയ്യിത്ത് നമസ്കാരം ശനിയാഴ്ച അസർ നമസ്കാരാനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വച്ച് നടക്കും.
അല്ലാഹുവിന്റെ അനുഗ്രഹവും പാപമോചനവും രാജകുമാരനു ലഭിക്കട്ടേയെന്ന് റോയൽ കോർട്ട് കുറിപ്പിൽ പ്രാർഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa