തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മദീനയിൽ സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി

മദീന: കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

അബ്ദുല്ല ബിൻ സ്വാലിഹ് അൽ റശീദി എന്ന സൗദി പൗരനെയാണ് ഖാലിദ് ബിൻ അബ്ദുൽ ആലി റശീദി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരയെ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തുകയും അത് അയാളുടെ മരണത്തിൽ കലാശിക്കുകയുമായിരുന്നു.

വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി വിധിയെ ഉന്നത കോടതികൾ ശരി വെച്ചതിനെത്തുടർന്ന് ശിക്ഷാ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് – ശനിയാഴ്‌ച – മദീനയിൽ വധ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്