തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് 13 ലക്ഷത്തോളം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തു; സ്വീകരിക്കാനെത്തിയവരെ പിടികൂടുന്ന വീഡിയോ കാണാം

ജിദ്ദ – ജിദ്ദ ഇസ്‌ലാമിക് പോർട്ട് വഴി അയച്ച ഇലക്ട്രിക് ഓവനുകളുടെ ഷിപ്മെന്റിനുള്ളിലായ 12,98,886 ആംഫെറ്റാമൈൻ ഗുളികകൾ കടത്താനുള്ള ശ്രമം സൗദി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി തകർത്തു.

റിയാദിലും ജിദ്ദയിലുമായി ഇതിന്റെ സ്വീകർത്താക്കളായ ഒരു സൗദി പൗരനെയും ഒരു സുഡാനി പൗരനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രതികളെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി കേസുകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്‌തതായി അതോറിറ്റി വ്യക്തമാക്കി.

പ്രതികളെ അറസ്റ്റ് ചെയ്യുന്ന വീഡിയോ സകാത്, നികുതി, കസ്റ്റംസ് അതോറിറ്റി പുറത്ത് വിട്ടു. വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്