വെള്ളിയാഴ്‌ച, മെയ്‌ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ബിനാമി ബിസിനസ് നടത്തിയ വിദേശികൾക്ക് മൂന്ന് വർഷം തടവും നാട് കടത്തലും ശിക്ഷ വിധിച്ചു

സ്വർണ്ണ വ്യാപാര മേഖലയിൽ ബിനാമി ബിസിനസ് നടത്തിയ നാല് യമനികൾക്കും അവരെ സഹായിച്ച സൗദി പൗരനും മദീന ക്രിമിനൽ കോർട്ട് ശിക്ഷ വിധിച്ചു.

യമനികൾ മദീനയിലും നജ്രാനിലും സൗദി പൗരന്റെ വാണിജ്യ രെജിസ്ട്രിയിൽ സ്വർണ്ണ ആഭരണങ്ങൾ വ്യാപാരം ചെയ്യുകയായിരുന്നു.

സൗദി പൗരനും മൂന്ന് യമനികൾക്കും മൂന്ന് വര്ഷം തടവും ഒരു യമനിക്ക് രണ്ട് വര്ഷം തടവും ശിക്ഷ വിധിച്ചു. പുറമെ നാല് യമനികളെയും ശിക്ഷക്ക് ശേഷം സൗദിയിൽ നിന്ന് നാട് കടത്താനും സൗദിയിലേക്ക് ആജീവനാന്ത വിലക്കേർപ്പെടുത്താനും വിധിയിൽ പറയുന്നു.

അതോടൊപ്പം ഒരു ലക്ഷം റിയാൽ പിഴ ചുമത്താനും ആറ് മില്യൺ റിയാലിന്റെ ബിനാമി മുതൽ കണ്ട് കെട്ടാനും സ്ഥാപനങ്ങൾ അടച്ച് പൂട്ടാനും വിധിന്യായത്തിൽ പറയുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്