Monday, September 23, 2024
Dammam

ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ ഡോ : മുഹമ്മദ് ഷാഫിക്ക്  യാത്രയയപ്പ് നൽകി.

ദമ്മാം : പതിമൂന്നു വർഷത്തെ സേവനത്തിനു ശേഷം ഔദ്യോഗിക പദവിയിൽനിന്ന് പിരിഞ്ഞു പോകുന്ന  ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഡോ : മുഹമ്മദ് ഷാഫിക്ക് തനിമ ദമാം യാത്രയയപ്പ് നൽകി. ദമ്മാം ഫൈസലിയ്യയിൽ നടന്ന പരിപാടിയിൽ, തനിമ ദമ്മാം സോൺ ആക്ടിങ് പ്രസിഡണ്ട് അൻവർ ഷാഫി, അധ്യക്ഷത വഹിച്ചു.  കിഴക്കൻ പ്രവിശ്യ പ്രസിഡണ്ട് ഉമർ ഫാറൂഖ്, മെമെന്റോ നൽകി ആദരിച്ചു . ഡോ: മുഹമ്മദ് ഷാഫി മറുപടി പ്രസംഗം നടത്തി.

തനിമ കേന്ദ്ര സെക്രട്ടറി മുജീബ് റഹ്മാൻ,സോണൽ സെക്രട്ടറി മുഹമ്മദ് റഫീഖ്, വനിതാ വിഭാഗം പ്രസിഡന്റ് ഷബ് അസീസ്, സെക്രട്ടറി ഷബ് സലിം ബാബുസമിതിയംഗങ്ങളായ നൗഫൽ കൊടുവള്ളി, .സി.എം.ബഷീർ, സിറാജ് കല്ലമ്പലം, യൂസഫ് സാദിഖ്, മുഹമ്മദ്  കോയ, സിനാൻ, ഫാസിന ബഷീർ, സുനില സലിം, യൂത്ത് ഇന്ത്യ ക്ലസ്റ്റർ പ്രസിഡന്റ് അമീൻ ചൂനൂർ,ചാപ്റ്റർ പ്രസിഡണ്ട് ബിനാൻ  ബഷീർ, സെക്രട്ടറി സുഫൈദ്,   മലർവാടിസ്റ്റുഡന്റസ് ഇന്ത്യ ചീഫ് കോഓർഡിനേറ്റർ ആർ.സി. യാസിർ,  എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ബഷീർ കണ്ണൂർ ഖിറാഅത്ത് നടത്തി.സുബൈർ പുല്ലാളൂർസാദത്ത്മെഹബൂബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു . ഷബീർ ചാത്തമംഗലം അവതാരകനായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q