തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മാസപ്പിറവി കണ്ടു; തിങ്കളാഴ്ച വ്രതാരംഭം

സൗദിയിലെ സുദൈറിൽ മാസപ്പിറവി കണ്ടതായി സൗദി ഔദ്യോഗിക ചാനൽ അൽ ഇഖ്ബാരിയ റിപ്പോർട്ട് ചെയ്തു.

ഇത് പ്രകാരം സൗദിയിൽ നാളെ തിങ്കളാഴ്ചയായിരിക്കും റമളാൻ വ്രതാരംഭം. അതേ സമയം ഇത് സംബന്ധിച്ച് സുപ്രീം കോടതിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനുണ്ട്.

ഞായർ ശഅബാൻ 29 ആയതിനാൽ മാസപ്പിറവി നിരീക്ഷക്കണമെന്ന് സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.

എന്നാൽ അന്തരീക്ഷം മേഘാവൃതവും പൊടിപടലം നിറയുകയുമാണെങ്കിൽ ഇന്ന് മാസപ്പിറവി കാണില്ലെന്ന് പല വാന നിരീക്ഷകരും നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ സുദൈറിൽ മാസപ്പിറവി കണ്ടതായി അവസാന നിമിഷം ഔദ്യോഗിക ചാനൽ വ്യക്തമാക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്