തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഒരു മാസം കൊണ്ട് മാത്രം ഇത്ര വരുമാനമോ ? റമളാനിൽ സൂബിയ വിറ്റ് ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തി വിൽപ്പനക്കാരൻ

റമദാൻ മാസത്തിൽ സൂബിയ വിറ്റതിൽ നിന്നുള്ള വരുമാനത്തെക്കുറിച്ച് ഒരു വിൽപ്പനക്കാരൻ വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

സൂബിയ വിൽക്കുന്നതിനായി തനിക്ക് നാലു സ്താളുകൾ നിലവിൽ ഉണ്ടെന്ന് വിൽപ്പനക്കാരൻ വ്യക്തമാക്കി.

ഒരു സ്റ്റാളിൽ നിന്ന് ശരാശരി 40,000 മുതൽ 45,000 റിയാൽ വരെ ഈ ഒരു മാസം കൊണ്ട് വരുമാനം ലഭിക്കുന്നുണ്ടെന്നും വിൽപ്പനക്കാരൻ വെളിപ്പെടുത്തി.

നിലവിൽ സൂബിയ വിൽക്കുന്നതിനായി ഇയാൾക്ക് 4 സ്റ്റാളുകൾ ഉണ്ടെന്നതിനാൽ നാലു സ്റ്റാളുകളിൽ നിന്നുമായി ഒരു മാസം കൊണ്ട് 1,80,000 റിയാൽ വരെ ഇയാൾക്ക് ലഭിക്കുന്നുണ്ടെന്ന് വീഡിയോ റെക്കോർഡ് ചെയ്ത വ്യക്തി വീഡിയോയിൽ രേഖപ്പെടുത്തുന്നുണ്ട്. വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്