സൗദി ലീഗിൽ ഇന്ന് ഹിലാലും ഇത്തിഹാദും കളത്തിൽ; റൊണാൾഡോ അൽ നസ്റിനെ കര കയറ്റി
സൗദി പ്രോ ലീഗിലെ 24 ആം റൗണ്ട് മത്സരത്തിൽ ഇന്ന് അൽ ഹിലാൽ ളമകിനെയും ഇത്തിഹാദ് ഫാതിഹിനെയും നേരിടും.
സൗദി സമയം രാത്രി 10 മണിക്കാണ് രണ്ട് മത്സരങ്ങളും. മറ്റൊരു മത്‌സരത്തിൽ അൽ ത ആവുൻ അൽ റാഇദിനേയും നേരിടുന്നുണ്ട്.
അതേ സമയം ഇന്നലെ നടന്ന അൽ നസ്ർ , അൽ അഹ്ലി സൗദി മത്സരത്തിൽ അൽ നസ്ർ മടക്കമില്ലാത്ത ഒരു ഗോളിന് അൽ അഹ്ലിയെ തോൽപ്പിച്ചു.
റൊണാൾഡോ 68 ആം മിനുട്ടിൽ നേടിയ പെനാൽറ്റിയിലൂടെയായിരുന്നു അൽ നസ്ർ വിജയിച്ചത്. സൗദി ലീഗിൽ നിലവിൽ 65 പോയിന്റുമായി അൽ ഹിലാൽ തന്നെയാണ് ഒന്നാമത്. രണ്ടാമതുള്ള അൽ നസ്റിന് 56 പോയിന്റാണുള്ളത്.
അൽ അഹ്ലി സൗദിക്കെതിരെ റൊണാൾഡോ പെനാൽറ്റിയിലൂടെ ഗോൾ നേടുന്നു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
