തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കുട്ടികൾക്ക് അൽ ഹിലാൽ, അൽ നസ്ർ എന്നീ പേരുകൾ ഇടാൻ അനുവാദമുണ്ടോ ? അധികൃതരുടെ മറുപടി കാണാം

റിയാദ്: കുട്ടികൾക്ക് അൽ ഹിലാൽ, അൽ നസ്ർ എന്നീ പേരുകൾ ഇടാൻ നിയമപരമായ അനുവാദമുണ്ടോ എന്ന ചോദ്യത്തിന് സൗദി സിവിൽ അഫയേഴ്സ് മറുപടി നൽകി.

കുട്ടികൾക്ക് അൽ ഹിലാൽ, അൽ നസ്ർ എന്നീ പേരുകൾ ഇടാൻ അനുവാദമില്ല എന്നാണ് സിവിൽ അഫയേഴ്സ് കസ്റ്റമർ കെയർ പ്രതികരിച്ചത്.

സൗദി പ്രോലീഗിലെ മുൻ നിര ക്ലബുകൾ ആയ അൽ ഹിലാലിനും അൽ നസ് റിനും വലിയ ഫാൻസ്‌ ആണ് സൗദിയിലുള്ളത്.

ഫുട്ബോൾ ഭ്രമം മൂത്തവരിൽ ആരെങ്കിലും ആയിരിക്കും ഇത്തരം സംശയം ചോദിച്ചിരിക്കാൻ സാധ്യത എന്നാണ്‌ വിലയിരുത്തൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്