റിയാദിൽ വിദേശികൾ തമ്മിൽ കൂട്ടത്തല്ല്; 9 പേർ പിടിയിൽ; വീഡിയോ
റിയാദ് റീജിയൻ പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെൻ്റ് പൊതു സ്ഥലത്ത് കൂട്ടത്തല്ലിലേർപ്പെട്ട 9 വിദേശികളെ അറസ്റ്റ് ചെയ്തു.
പാകിസ്ഥാനികളും ഫിലിപൈനികളും തമ്മിലായിരുന്നു സംഘർഷം ഉണ്ടായത്. ഇവർ തമ്മിലുണ്ടായ വാക്ക് തർക്കമായിരുന്നു അടിപിടിയിലേക്ക് നയിച്ചത്.
സംഘർഷത്തിലേർപ്പെട്ട രണ്ട് രാജ്യക്കാരിൽ നിന്നുമുള്ളവരെ അറസ്റ്റ് ചെയ്ത് അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു, ശേഷം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു,
സംഭവം റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡീയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത രണ്ട് പേരെ ആൻ്റി സൈബർ ക്രൈം നിയമം ലംഘിച്ചതിന് പിടി കൂടിയതായും പബ്ലിക് സെക്യൂരിറ്റി സ്ഥിരീകരിച്ചു.
റിയാദിൽ പൊതു സ്ഥലത്ത് കൂട്ടത്തല്ലിലേർപ്പെട്ട പാകിസ്ഥാനികളേയും ഫിലിപൈനികളേയും അറസ്റ്റ് ചെയ്തു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
