തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ നിന്ന് ഹറമൈൻ ട്രൈനിൽ ഉംറക്ക് പോകുന്നത് വ്യത്യസ്ത അനുഭവമായിരിക്കുമെന്ന് അനുഭവസ്ഥർ

ഈ റമദാനിൽ ജിദ്ദയിൽ നിന്നും ഉംറക്ക് പോകുന്നവർ ഹറമൈൻ ട്രെയിൻ വഴി യാത്ര ചെയ്യുന്നത് ഒരു വ്യത്യസ്ത അനുഭവം ആയിരിക്കും എന്ന് ഇത്തരത്തിൽ യാത്ര ചെയ്ത അനുഭവസ്ഥർ പങ്കുവെക്കുന്നു.

ജിദ്ദ സുലൈമാനിയ സ്റ്റേഷനിൽ നിന്ന് മക്ക സ്റ്റേഷനിലേക്ക് 23 റിയാൽ മാത്രമാണ് ട്രെയിൻ ടിക്കറ്റ് നിരക്ക്.

മക്ക സ്റ്റേഷനിൽ ഇറങ്ങിയ ശേഷം മസ്ജിദുൽ ഹറാമിലേക്ക് ബസ് സൗകര്യവും ഉള്ളത് യാത്ര കൂടുതൽ സുഗമമാക്കുന്നു.

ഒരു ദിവസം ജിദ്ദ മക്ക റുട്ടിൽ 84 യാത്രകൾ ആണ് ആകെ ഉള്ളത്.

ലോകത്തെ തന്നെ എറ്റവും വേഗതയേറിയ ട്രെയിനുകളിൽ പെട്ട ഹറമൈൻ ട്രെയിനിൽ വെറും 23 റിയാലിനു സഞ്ചരിക്കാൻ കഴിയുന്ന ഈ സന്ദർഭം പരമാവധി ഉപയോഗപ്പെടുത്തുന്ന മലയാളികളുടെ എണ്ണം വരും ദിനങ്ങളിലും വർദ്ധിക്കും എന്നാണ് പ്രതീക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്