തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

നീളം കൊണ്ട് ആളുകളെ അമ്പരിപ്പിച്ച് ഉംറ തീർഥാടകൻ; വീഡിയോകൾ വൈറലാകുന്നു

മക്ക: വിശുദ്ധ മക്കയിൽ ഉംറ കർമ്മം നിർവ്വഹിക്കാനെത്തിയ ഒരു വിദേശ തീർഥാടകൻ അറബ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

മറ്റു തീർഥാടാകർക്കിടയിലൂടെ ആരാധനാ കർമ്മങ്ങളുമായി നടന്ന് നീങ്ങുന്ന ഈ തീർഥാടകൻ്റെ അസാധാരണമായ നീളം തന്നെയാണു അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ വൈറലാക്കിയത്.

ഇദ്ദേഹത്തിൻ്റെ നീളം ഏകദേശം 2.5 മീറ്ററോളം ഉണ്ടാകും എന്നാണു മീഡിയകൾ സൂചന നൽകുന്നത്.

അതേ സമയം അദ്ദേഹം ഏത് രാജ്യക്കാരനാണെന്നത് സംബന്ധിച്ച് ഇത് വരെ റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നിട്ടില്ല.

തൻ്റെ അസാധാരണമായ നീളം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഉംറ തീർഥാടകൻ മറ്റു തീർഥാടകർക്കിടയിലൂടെ നടക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്