തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ശക്തമായ ആലിപ്പഴ വർഷം; മുന്നോട്ട് പോകാനാകാതെ കുടുങ്ങി വാഹനങ്ങൾ: വീഡിയോ

സൗദിയിലെ അസീറിൽ കഴിഞ്ഞ ദിവസം ശക്തമായ ആലിപ്പഴ വർഷവും മഴയും അനുഭവപ്പെട്ടു.

റിജാൽ അൽമഅ്, അൽ നമാസ്, തനൂമ, അബ്ഹ, ഖമീസ് മുഷൈത്  ഉൾപ്പെടെ മിക്ക ഭാഗങ്ങങ്ങളിലും മഴ അനുഭവപ്പെട്ടു.

പല പ്രധാന റോഡുകളും തെരുവുകളും മഴയുടെ അകമ്പടിയോടെയെത്തിയ ആലിപ്പഴം കൊണ്ട് മൂടി. ചില സ്ഥലങ്ങളിൽ താപ നില 10 ഡിഗ്രിയിലും താഴെയെത്തി.

പ്രദേശത്തെ പ്രധാന റോഡുകളിലും തെരുവുകളിലും വൻതോതിൽ വീണ ആലിപ്പഴം നീക്കം ചെയ്യാൻ പ്രാദേശിക അധികാരികൾ മുനിസിപ്പൽ പ്രവർത്തകരെയും ഫീൽഡ് ടീമുകളെയും സജ്ജമാക്കി തടസ്സപ്പെട്ട വാഹന ഗതാഗതം പുനഃസ്ഥാപിക്കാനായി.

അൽ നമാസിൽ കനത്ത ആലിപ്പഴ വർഷം കാരണം ഗതാഗതം സ്തംഭിച്ചപ്പോൾ. വീഡിയോ കാണാം.






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്