തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ഇന്ന് ജിദ്ദ ഡെർബി; ജൗഹറ സ്റ്റേഡിയത്തിൽ തീ പാറും

സൗദി പ്രോ ലീഗിലെ ശക്തരായ ജിദ്ദൻ ടീമുകളായ ഇത്തിഹാദും അൽ അഹ് ലി സൗദിയും തമ്മിൽ ഇന്ന് രാത്രി 10 മണിക്ക് കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ ഏറ്റു മുട്ടും.

ഇന്ന്  ജയിക്കുന്ന ടീമിന് നിലവിലെ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥനത്തേക്ക് കയറനാകും എന്നതിനാൽ മത്സരം ആവേശം നിറഞ്ഞതായിരിക്കും.

കഴിഞ്ഞ കളിയിൽ മികച്ച ഫോം പുറത്തെടുത്ത ഇരു ടീമുകളും ഇന്നും കാണികൾക്ക് കളിക്കളത്തിൽ വലിയ വിരുന്നൊരുക്കും എന്ന് ഉറപ്പാണ്.

നിലവിൽ സൗദി ലീഗിൽ അൽ ഹിലാൽ ആണ്  ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്ത് അൽ നസ്ർ ഉണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്