സൗദിയിൽ ഒന്നര മാസം മുമ്പ് ജോലിക്കെത്തിയ മലയാളി മരിച്ചു
റിയാദ്: ഒന്നര മാസം മുമ്പ് റിയാദിൽ ജോലിക്കെത്തിയ തൃശൂർ സ്വദേശിയായ യുവ എഞ്ചിനീയർ മരിച്ചു.
താഴേക്കാട് പുല്ലൂർ സ്വദേശി സർജിൽ കൃഷ്ണ (30) യാണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.
അവിവാഹിതനായ ഇദ്ദേഹം ഇലക്ട്രിക്കൽ എക്യുപ്മെന്റ്‌സ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ കുളിക്കാനായി കയറിയ
സർജിൽ കൃഷ്ണ കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആംബുലസ് വിളിച്ചു വരുത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അൽ റാബിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
