തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഹജ്ജ് അപേക്ഷ ദുൽഹിജ്ജ 7 വരെ സ്വീകരിക്കും

ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കുള്ള പെർമിറ്റിനുള്ള ആഭ്യന്തര തീർത്ഥാടകരുടെ  അപേക്ഷ ദുൽഹിജ്ജ ഏഴ് വരെ സ്വീകരിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസ്താവിച്ചു.

ഇന്നലെ, ബുധൻ, മുതൽ മന്ത്രാലയം ഹജ്ജ് പെർമിറ്റുകൾ ഇഷ്യു ചെയ്യൽ ആരംഭിച്ചിരുന്നു.

പെർമിറ്റുകൾ “അബ്ഷിർ” പ്ലാറ്റ്ഫോം വഴിയോ “നുസുക്” ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അംഗീകൃത ചാനലുകൾ അല്ലാഹുവിന്റെ അതിഥികൾക്ക് ഹജ്ജ് നിർവഹിക്കാനുള്ള അവസരം ഉറപ്പുനൽകുകയും യാത്രയിലുടനീളം അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതായി മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്