തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

റിയാദിലെ റൗളയിലെ താമസസ്ഥലത്ത് കൊല്ലം സ്വദേശി കുഴഞ്ഞു വീണു മരിച്ചു. പള്ളിത്തോട്ടം സ്വദേശി എം എ ആർ ഹൗസിൽ സജീവ് അബ്ദുൽ റസാഖ് (47) ആണ് മരിച്ചത്.

ഹൌസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന് , ഇന്നലെ ബാത്റൂമിൽ വീണ് തലക്ക് പരിക്കേറ്റിരുന്നു

തുടർന്ന്  കൂടെയുണ്ടായിരുന്നയാൾ ആശുപത്രിയിൽ എത്തിക്കുകയും തലയിൽ തുന്നലിട്ട് റൂമിലേക്ക് തിരികെ വരികയും ചെയ്തു. തുടർന്ന് കൂടെയുണ്ടായിരുന്ന ആൾ ജോലിക്ക് പോയതിനുശേഷം മൂന്ന് മണിക്കൂർ കൊണ്ട് തിരിച്ചെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരിക്കുന്നതിനു മുമ്പ് സജീവ്  നാട്ടിലേക്ക് വിളിക്കുകയും കുടുംബവുമായി സംസാരിക്കുകയും ചെയ്തിരുന്നു .

അടുത്ത ജൂൺ ആദ്യത്തിൽ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു. രണ്ടുവർഷമായി സൗദിയിൽ എത്തിയിട്ട്. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം..

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്