Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ ഫുടബോൾ മത്സര സമയം ഷെഡ്യുൾ ചെയ്യുമ്പോൾ നമസ്ക്കാര സമയം പരിഗണിക്കണമെന്ന് കിരീടാവകാശിയുടെ കർശന നിർദ്ദേശം

റിയാദ്: രാജ്യത്ത് ഫുട്ബോൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുമ്പോൾ നമസ്ക്കാര സമയം കണക്കിലെടുക്കണമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദ്ദേശിച്ചു.

ഇത് സംബന്ധിച്ച് നിർദ്ദേശം നൽകുന്ന റോയൽ കോർട്ടിൽ നിന്നുള്ള ഔദ്യോഗിക സന്ദേശം സൗദി കായിക മന്ത്രിക്ക് അയച്ചു.

ഈ വിഷയത്തിൻ്റെ ഏതെങ്കിലും ലംഘനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും .കത്തിൽ ഓർമ്മിപ്പിച്ചു.

കിരീടാവകാശിയുടെ നിർദ്ദേശത്തെത്തുടർന്ന് വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും നടക്കുന്ന ചില മത്സരങ്ങളുടെ സമയ ക്രമം മാറ്റിയിട്ടുണ്ട്.

നേരത്തെ, മഗ്‌രിബ് നമസ്ക്കാര സമയം പല മത്‌സരങ്ങളും നടക്കുന്നത് ആളുകൾക്ക് നമസ്ക്കാരം നഷ്ടപ്പെടാൻ ഇടയാക്കുന്നതിനാൽ പല ആളുകളും സമയക്രമത്തെ ശക്തമായി വിമർശിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്