തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇന്ന് റിയാദ് ഡെർബി;  വമ്പന്മാരുടെ ലീഗിലെ അവസാന പോരാട്ടം ശക്തമാകും

റിയാദ്: സൗദി പ്രോ ലീഗിലെ എറ്റവും പ്രബല ടീമുകളായ അൽ ഹിലാലും അൽ നസ് റും ഇന്ന് റിയാദ് അൽ അവ്വൽ പാർക്കിൽ രാത്രി 9 മണിക്ക് ഏറ്റു മുട്ടും.

2023-24 സൗദി പ്രോ ലീഗ് സീസണിലെ  ഇരു ടീമുകളും തമ്മിലുള്ള അവസാന ഏറ്റു മുട്ടൽ ആകും ഇന്നത്തേത്.

ലീഗിൽ ഇനിയും മത്സരങ്ങൾ ബാക്കി നിൽക്കേ പോയിന്റ് നിലയിൽ ഏറെ മുന്നിലായതിനാൽ ലീഗ് കിരീടം നിലവിൽ കൈവശപ്പെടുത്തിയിട്ടുള്ള അൽ ഹിലാലിനു വിജയം അനിവാര്യമല്ലെങ്കിലും, കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ അൽ ഹിലാലിനോട് തോറ്റ റൊണാൾഡോയുടെ അൽ നസ് റിനു ഇന്നത്തെ മത്സരം അഭിമാനപ്പോരാട്ടമാകും.

ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലിനു 89 പോയിന്റും രണ്ടാം സ്ഥാനത്തുള്ള അൽ നസ് റിനു 77 പോയിന്റുമാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്