തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

കിംഗ്സ് കപ്പ് ഫൈനൽ ഇന്ന് ജിദ്ദയിൽ

ജിദ്ദ: സൗദി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന കിംഗ്സ് കപ്പിന്റെ കലാശപ്പോരാട്ടത്തിൽ അൽ ഹിലാലും അൽ നസ്റും തമ്മിൽ ഇന്ന് ജിദ്ദ ജൗഹറ സ്റ്റേഡിയത്തിൽ രാത്രി 9 മണിക്ക് ഏറ്റു മുട്ടും.

അൽ ഖലീജിനെ തോൽപ്പിച്ച് അൽ നസ്ർ ഫൈനലിൽ കടന്നപ്പോൾ , ഇത്തിഹാദിനെ തോൽപ്പിച്ചായിരുന്നു അൽ ഹിലാൽ ഫൈനലിൽ കടന്നത്.

അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ അൽ ഹിലാലിനെ തകർത്ത് അൽ നസ്ർ വിജയം നേടിയിരുന്നതിനാൽ ഹിലാലിനു ഇന്നത്തെ മത്സരം അഭിമാനപ്പോരാട്ടമായിരിക്കും.

രണ്ട് ഗോളുകൾ സ്കോർ ചെയ്യാൻ കഴിഞ്ഞാൽ ഇന്ന് റൊണാൾഡോക്കും ഹിലാലിന്റെ മിട്രോവിച്ചിനും ടുർണമെന്റിലെ ടോപ് സ്കൊറർ ആകാൻ കഴിഞ്ഞേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്