തിങ്കളാഴ്‌ച, ജൂൺ 22, 2026
Saudi ArabiaTop Stories

മക്കയിൽ ലിഫ്റ്റ് കുഴിയിൽ വീണ് ഇന്ത്യൻ ഹാജിമാർ മരിച്ചു

മക്കയിലെ അസീസിയയിലെ താമസസ്ഥലത്ത് ലിഫ്റ്റ് കുഴിയിൽ വീണ് രണ്ട് ഇന്ത്യൻ ഹാജിമാർ മരിച്ചു

ബീഹാർ സ്വദേശികളായ മുഹമ്മദ് സിദ്ദീഖ് (73), അബ്ദുൽ ലത്തീഫ് (70) എന്നീ ഹാജിമാരാണ് മരിച്ചത്.

ലിഫ്റ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം.

ലിഫ്റ്റിലേക്ക് കയറാനുള്ള വാതിൽ തുറന്നപ്പോൾ ലിഫ്റ്റ് എത്താതിരുന്നതായിരുന്നു കുഴിയിൽ വീഴാൻ കാരണം എന്നാണ് റിപ്പോർട്ട്.

രണ്ടുവർഷം മുമ്പ് ഒരു മലയാളി തീർത്ഥാടകനും ഇത്തരത്തിൽ അപകടത്തിനിരയായി മരിച്ചിരുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്