ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം: സൗദിയിൽ പ്രവാസി മരിച്ചു
റിയാദ്: ഡ്രൈവിങ്ങിനിടെ ഹൃദയഘാതം ഉണ്ടായതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു.
മുക്കം കാരശ്ശേരി പഞ്ചായത്തിലെ കക്കാട് സ്വദേശി മൂലയിൽ സാലിം ആണ് മരിച്ചത്.
ഡയന ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്ന സാലിം റിയാദിൽ നിന്ന് മദീനയിലേക്കുള്ള യാത്രയിലായിരുന്നു.
ഹനാക്കിയ എന്ന സ്ഥലത്ത് വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് ആശുപത്രിയിയിലേക്ക് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വഴിയിൽ വെച്ച് മരണം സംഭവിച്ചിരുന്നു.
സാലിമിന്റെ മയ്യിത്ത് സൗദിയിൽ തന്നെ മറവ് ചെയ്യുമെന്നാണ് കിട്ടിയ വിവരം. ഭാര്യ – നസീബ .മക്കൾ – ലിഹ്‌ന ,അമാസ്, ഹനാൻ, ഹൈഫ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
