മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരവുമായി മലയാളി ഫുട്ബോൾ താരം സൗദി എയർപോർട്ടിൽ അറസ്റ്റിൽ
അബ്ഹ: സൗദിയിലെ അബ് ഹ എയർപോർട്ടിൽ വന്നിറങ്ങിയ മലയാളി ഫുട്ബോൾ താരം കസ്റ്റംസ് പിടിയിലായി.
സൗദിയിൽ നടക്കുന്ന ഒരു ഫുട്ബോൾ ടൂർണമെന്റിൽ കളിക്കുന്നതിനായിരുന്നു ഇയാൾ നാട്ടിൽ നിന്ന് എത്തിയത്.
ഇയാളുടെ കയ്യിൽ മദ്യക്കുപ്പികളിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരം തന്നെ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
കൊണ്ടോട്ടി വാഴക്കാട് സ്വദേശിയായ കളിക്കാരൻ അബ് ഹയിൽ ഇന്നും അടുത്ത രണ്ട് ദിവസങ്ങളിലും നടക്കാനിരുന്ന ഫുട്ബോൾ ടുർണമെന്റിൽ കളിക്കാനായാണ് നാട്ടിൽ നിന്ന് എത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
