തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ആറ് മാസം മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ കുഴഞ്ഞ് വീണ് മരിച്ചു

അൽ ഹസ്സ: കണ്ണൂർ  വളപട്ടണം ആലൂൽ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ചെറിയ മുക്രീൽ അമീറിന്റെ മകൻ പുതിയ പുരയിൽ മുഹമ്മദ്‌ നിഷാദ് (44) സൗദിയിലെ അൽ ഹസ്സയിൽ മരിച്ചു.

അൽ ഖോബാറിൽ നിന്ന് അൽ ഹസ്സയിലേക്ക് കൂട്ടുകാരോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ പോയ നിഷാദ് പാർക്കിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

അവധിക്ക് പോയ നിഷാദ്,  6 മാസം മുമ്പായിരുന്നു നാട്ടിൽ നിന്നും  ഖോബാറിൽ തിരിച്ചെത്തിയത്ത്.

മാതാവ് പരേതയായ ഖൗലത്ത്. ഭാര്യ ഫാമി. മക്കൾ മൻഹ, നൂറി, ഫൈഹ (6 മാസം). സഹോദരങ്ങൾ സജ്ജാദ്, അഷീർ, ശബാന, ഷഫീന, ഷാഹിന, ഫമിന. മയ്യിത്ത് നാട്ടിൽ കൊണ്ട് പോകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്