ഇരു ഹറമുകളിലും ഖുതുബകളും ജുമുഅ നമസ്ക്കാരവും 15 മിനുട്ട് കൊണ്ട് തീർക്കാൻ ഉന്നത ഉത്തരവ്
മക്ക: മക്കയിലെ മസ്ജിദുൽ ഹറാമിലെയും മദീനയിലെ മസ്ജിദുന്നബവിയിലേയും രണ്ട് ജുമുഅ ഖുതുബകളും ജുമുഅ നമസ്ക്കാരവും 15 മിനുട്ടിനുള്ളിൽ ഒതുക്കാൻ ഉന്നത നിർദ്ദേശം.
ജുമുഅയുടെ ആദ്യ ബാങ്ക് വൈകിപ്പിക്കാനും നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.
അതോടോപ്പം ഒന്നാം ബാങ്കിനും രണ്ടാം ബാങ്കിനും ഇടയിലുള്ള സമയം 10 മിനുട്ട് ആയും നിശ്ചയിച്ചു.
ഇന്ന് – ദുൽ ഹിജ്ജ 15 വെള്ളി – മുതൽ ഈ വേനൽക്കാലം അവസാനിക്കും വരെ ഈ നിയമം പ്രാബാല്യത്തിൽ ഉണ്ടാകും.
ഉയർന്ന താപനില നില നിൽക്കുന്നതിനാൽ വിശ്വാസികൾക്ക് ഉണ്ടായേക്കാവുന്ന പ്രയാസം ലഘൂകരിക്കുന്നതിനാണ് ഈ നിയന്ത്രണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
