സൗദി പൗരനെ കാറിടിപ്പിച്ച് കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
സൗദി പൗരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജിസാനിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
മുഹമ്മദ് ബിൻ അഹ്മദ് അൽ ബാരിഖി എന്ന സൗദി പൌരനെയാണ് സാലിം ബിൻ ജംഹാൻ ജദ്മി എന്ന സൗദി പൌരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരയെ മനപ്പൂുർവ്വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതായി തെളിഞ്ഞതിനെത്തുടർന്ന് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
വധ ശിക്ഷാ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് സൗദി റോയൽ കോർട്ട് പ്രതിയുടെ വധ ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും ഇന്ന് ചൊവ്വാഴ്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
