സൗദിയിലേക്ക് കൊക്കെയ്ൻ കടത്തിയ വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി
സൗദിയിലേക്ക് കൊക്കെയ്ൻ കടത്തിയ വിദേശിയെ മക്ക പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അസീസ് ഫ്ലോറോ നഷൂ ഉമർ എന്ന നൈജീരിയൻ പൌരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി കൊക്കെയ്ൻ കടത്തിയത് സുരക്ഷാ വിഭാഗം പിടികൂടുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു.
വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതോടെ ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും പ്രതിയുടെ വധശിക്ഷ ഞായറാഴ്ച നടപ്പാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
