യുവാവിനെ തന്റെ സുഹൃത്തുക്കൾ കാറാണെന്ന് പറഞ്ഞ് മോഹിപ്പിച്ച് കളിപ്പാട്ടം നൽകി പറ്റിച്ചതിനെതിരെ ശക്തമായ പ്രതിഷേധം; വീഡിയോ
ഒരു അറബ് യുവാവിനെ തന്റെ സുഹൃത്തുക്കൾ പറ്റിക്കുന്നതും അത് അയാളെ സങ്കടത്തിലാഴ്ത്തുന്നതുമായ ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വലിയ പ്രതിഷേധത്തിനു കാരണമായി.
യുവാവിനു ഒരു കാർ സമ്മാനമായി നൽകുന്നുവെന്ന് പറഞ്ഞ് പറ്റിച്ച് റെഡ് റിബൺ എല്ലാം കെട്ടിയ ഒരു ബോക്സ് തുറപ്പിക്കുന്നതാണ് രംഗം.
എന്നാൽ യുവാവ് റെഡ് റിബൺ അഴിച്ച് ബോക്സ് തുറന്നപ്പോൾ ഒരു കുഞ്ഞൻ ടോയ് കാർ ആയിരുന്നു അതിനുള്ളിൽ ഉണ്ടായിരുന്നത്.
ഈ രംഗം യുവാവിന്റെ സുഹൃത്തുക്കൾ ആഘോഷമാക്കിയെങ്കിലും താൻ പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ യുവാവ് വലിയ സങ്കടത്തിൽ ആകുന്നതാണ് വീഡിയോയിൽ കാണുന്നത്.
എന്നാൽ പ്രസ്തുത വീഡിയോക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ നടത്തിയിട്ടുള്ളത്. മര്യാദകേട് കാണിക്കൽ തമാശയല്ലെന്നും മോശം ആളുകൾക്ക് മാത്രമേ ഇങ്ങനെ ഒരാളെ വിഷമിപ്പിക്കാൻ സാധിക്കൂ എന്നും മറ്റുമുള്ള കമന്റുകളിലൂടെ ആളുകൾ കനത്ത പ്രതിഷേധം അറിയിക്കുന്നുണ്ട്.
യുവാവിനെ കൂട്ടുകാർ സങ്കടത്തിലാഴ്ത്തിയ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa