തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ സ്ത്രീയെ ശല്യപ്പെടുത്തിയതിന് പിടിയിലായ ഇന്ത്യക്കാരന്റെ പേര് വിവരം വെളിപ്പെടുത്തി അധികൃതർ

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്‌സ ഗവർണറേറ്റ് പോലീസ്, ഒരു സ്ത്രീയെ ശല്യപ്പെടുത്തിയതിന് ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു.

ദിൽവർ ഹുസൈൻ ലാസ്കർ എന്ന ഇന്ത്യൻ പൌരനെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.

പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച്, പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തുവെന്ന് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.

നിയമപ്രകാരം പ്രതിക്ക് രണ്ട് വർഷത്തിൽ കൂടാത്ത തടവും 1,00000 റിയാലിൽ കൂടാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കുമെന്ന് ആൻ്റി-ഹറാസ്‌മെൻ്റ് സിസ്റ്റം വ്യവസ്ഥ ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്