ഹജ്ജിനിടെ കാണാതായ മലയാളി മരിച്ചതായി വിവരം ലഭിച്ചു
ഈ വർഷത്തെ ഹജ്ജിനിട കാണാതായ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽ കടവത്ത് RM മുഹമ്മദ് (74) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
മയ്യിത്ത് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസിയാണ് ബന്ധുക്കളെ അറിയിച്ചത്.
ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനെത്തിയ ഇദ്ദേഹത്തെ മിനയിൽ വെച്ചായിരുന്നു കാണാതായത്.
ഇദ്ദേഹത്തിനായി വ്യാപക തിരച്ചിൽ നടത്തിയിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഖത്തറിലുള്ള മകൻ മക്കയിൽ എത്തും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
