സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്തിയ വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി
സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്തിയ സിറിയൻ പൌരനെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ഖാലിദ് ഇബ്രാഹീം മഷ് ഹൂർ എന്ന സിറിയൻ പൌരനെയാണ് അൽജൗഫിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
മറ്റൊരു കേസിൽ അസീറിൽ ഒരു സൗദി പൌരനെ വധശിക്ഷക്ക് വിധേയനാക്കിയതായും മന്ത്രാലയം വെളിപ്പെടുത്തി.
മറ്റൊരു സൗദി പൌരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ ആണ് വധശിക്ഷ നടപ്പാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa