Saturday, November 23, 2024
Saudi ArabiaTop Stories

ജിസാനിൽ ശക്തമായ മഴയെത്തുടർന്ന് പാലം തകർന്ന് ഒരാൾ മരിച്ചു

ജിസാൻ: കനത്ത മഴയെ തുടർന്ന് അബു അരിഷ് – സ്വബ് യ റോഡിലെ പാലം തകർന്നത് ഒരാളുടെ മരണത്തിനും നിരവധി ആളുകളുടെ പരിക്കുകൾക്കും കാരണമായി.

പാലം തകർന്ന സംഭവത്തെത്തുടർന്ന് അധികാരികൾ സ്ഥലം പരിശോധിച്ച് വരികയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മണിക്കൂറുകളിൽ ജിസാനിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തത് വെള്ളപ്പൊക്കത്തിനും വൻ നാശ നഷ്ടങ്ങൾക്കും ഇടയായിട്ടുണ്ട്.

വരും മണിക്കൂറുകളിലും ജിസാൻ, അസീർ മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണത്തിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്