തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

വിസ ഏജൻ്റ് വഞ്ചിച്ചു; കുവൈത്തിൽ ഹൈദരാബാദി യുവതി കുരുക്കിലെന്ന് പരാതി

വിസ ഏജൻ്റിൻ്റെ ചതി മൂലം ഹൈദരാബാദ് സ്വദേശിയായ അമീന (32) കുവൈത്തിൽ പ്രയാസത്തിലായതായി ഭർത്താവ് പരാതിപ്പെട്ടു.

ബ്യൂട്ടീഷൻ ജോലിക്കെന്ന് പറഞ്ഞാണു അമീനയെ കുവൈത്തിലേക്ക് ട്രാവൽ ഏജൻ്റ് റിക്രൂട്ട് ചെയ്തത്. എന്നാൽ വീട്ടു വേലയാണു നൽകിയത്.

ട്രാവൽ ഏജൻ്റ് വഞ്ചിക്കുകയായിരുന്നുവെന്നും 16 മണിക്കൂറോളം ആവശ്യത്തിനു ഭക്ഷണം പോലും ലഭിക്കാതെ വീട്ടു വേല ചെയ്യാൻ നിർബന്ധിതയായിരിക്കുകയാണു ഭാര്യയെന്നും അമീനയുടെ ഭർത്താവ് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിനയച്ച പരാതിയിൽ ബോധിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്