രാജ്യദ്രോഹിയായ സൗദി പൌരനെ വധശിക്ഷക്ക് വിധേയനാക്കി
റിയാദ്: രാജ്യദ്രോഹം ഉൾപ്പടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയതിന് സൗദി പൌരൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ ഖുനൈആനെ വധ ശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
മൂന്നര വർഷം മുമ്പായിരുന്നു തൻ്റെ മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ക്രിമിനൽ പ്രവൃത്തികൾ ചെയ്തതിന് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി തീവ്രവാദ പ്രവർത്തനങ്ങളെയും തീവ്രവാദ പ്രത്യയശാസ്ത്രങ്ങളെയും പിന്തുണച്ചിരുന്നു.
അന്വേഷണങ്ങൾക്ക് ശേഷം പ്രതിക്ക് വധ ശിക്ഷ വിധിച്ച കോടതി വിധിയെ ഉന്നത കോടതികൾ ശരി വെച്ചതിനെത്തുടർന്ന് ഇന്ന് റിയാദിൽ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കുകയായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
