തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിസാനിൽ മൊബൈലിൽ മിന്നലിന്റെ വീഡിയോ എടുക്കുന്നതിനിടെ മിന്നലേറ്റ് വിദേശി മരിച്ചു; വീഡിയോ കാണാം

സൗദിയിലെ ജിസാനിൽ ഇടിമിന്നലേറ്റ് ഒരു വിദേശി മരിച്ചതായി സൗദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മൊബൈൽ ഫോണിൽ മിന്നലിന്റെ വീഡിയോയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരു യെമൻ കർഷകനാണ് ഇടിമിന്നലേറ്റ് മരിച്ചത്.

കർഷകൻ തൻ്റെ കൈയിൽ മൊബൈൽ ഫോൺ പിടിച്ച് ഇടിമിന്നൽ ചിത്രീകരിക്കുകയും തൽക്ഷണം മിന്നലേറ്റ് മരിക്കുകയുമായിരുന്നു.

ഇടിമിന്നലും കനത്ത മഴയും ഉള്ള സാഹചര്യത്തിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം ജിസാനിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.

യമനി കർഷകൻ ഇടി മിന്നൽ ചിത്രീകരിക്കുമ്പോൾ മിന്നലുണ്ടാകുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്