സൗദിയിൽ ഇന്ന് മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി
കൊലപാതകക്കേസുകളിൽ പ്രതികളായ രണ്ട് സൗദി പൗരന്മാരുടെയും മയക്ക് മരുന്ന് കടത്തിയ ഒരു വിദേശിയുടെയും വധ ശിക്ഷ ഇന്ന് നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
നോർത്തേൺ ബോഡറിൽ ഒരു സൗദി പൗരനെ നിറയൊഴിച്ച കേസിൽ ആണ് പ്രതിയായ സ്വദേശിയെ വധശിക്ഷക്ക് വിധേയനാക്കിയത്.
മക്ക പ്രവിശ്യയിൽ ഒരു സൗദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആയിരുന്നു സ്വദേശിയുടെ വധശിക്ഷ നടപ്പാക്കിയത്.
മദീന പ്രവിശ്യയിൽ സൗദിയിലേക്ക് കൊക്കെയ്ൻ കടത്തിയ നൈജീരിയൻ പൗരനെയും വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
