മഴക്കും വെള്ളപ്പൊക്കത്തിനും പൊടിക്കാറ്റിനും സാധ്യത; സൗദിയിലെ ഈ ഏഴ് പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം
ജിദ്ദ: സൗദിയിലെ ഏഴ് പ്രവിശ്യകളിൽ വരും മണിക്കൂറുകളിൽ പ്രതീക്ഷിക്കുന്ന കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മക്ക, മദീന, ജിസാൻ, ഈസ്റ്റേൺ പ്രൊവിൻസ്, നജറാൻ, അസീർ, അൽബാഹ പ്രവിശ്യകളിൽ ആണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഈസ്റ്റേൺ പ്രൊവിൻസ്, ഉയർന്ന പൊടി, സജീവമായ കാറ്റ്, കുറഞ്ഞ ദൃശ്യപരത എന്നിവയ്ക്ക് സാക്ഷ്യം വഹിക്കും.
മറ്റു 6 പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും വെള്ളപ്പാച്ചിലും അനുഭവപ്പെട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
