തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വെള്ളപ്പൊക്കം തടസ്സമായില്ല; ജിദ്ദയിൽ ഒരു പ്രവാസി ഡെലിവറി ഡ്രൈവറുടെ ആത്മാർഥത വൈറലാകുന്നു; വീഡിയോ

ജിദ്ദയിലെ വെള്ളപ്പൊക്കത്തിനിടയിൽ ഒരു പ്രവാസി ഡെലിവറി ഡ്രൈവർ മോട്ടോർ സൈക്കിളിൽ സാധനങ്ങളുമായി സഞ്ചരിക്കുന്നതിൻ്റെ വീഡിയോ ക്ലിപ്പ് ഒരു പൗരൻ രേഖപ്പെടുത്തി.

ഡെലിവറി ഡ്രൈവറോട് വീഡിയോ എടുക്കുന്നയാൾ  ഈ പോക്ക് അപകടമാണെന്ന് ഓർമ്മിപ്പിക്കാൻ, താൻ മരിക്കും എന്ന് പറയുന്നുണ്ട്. എന്നാൽ ഡ്രൈവറുടെ മറുപടി , തനിക്കെന്തറിയാം, പ്രധാനപ്പെട്ടത് സാധനം എത്തിക്കുക എന്നതായിരുന്നു.

കഴിഞ്ഞ ദിവസം ജിദ്ദയിലും മറ്റു പല സ്ഥലങ്ങളിലും ശക്തമായ മഴയും തുടർന്ന് വെള്ളക്കെട്ടുകളും രൂപപ്പെട്ടിരുന്നു.

വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടും എന്നാണ്‌ നിരീക്ഷണം.

ഡെലിവറി മാൻ വെള്ളക്കെട്ടിലൂടെ മോട്ടോർ സൈക്കിളുമായി നീങ്ങുന്നതും സംഭാഷണവും കാണാം. വീഡിയോ


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്