തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കാറും ട്രെയ്‌ലറും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു

ദമാം: സൗദിയിലെ ശർഖിയയിൽ അബ്ഖൈഖിൽ നിന്ന് 100 കിലോമീറ്റർ അകലെ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. .

പാലക്കാട് സ്വദേശി ഫിറോസ് ഖാൻ, മുവാറ്റു പുഴ സ്വദേശി അനിൽ തങ്കപ്പൻ, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണു മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിരെ വന്ന ട്രെയിലർ ഇടിച്ചാണു അപകടമുണ്ടായത്. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. മൃതദേഹങ്ങൾ ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്