റോഡിലൂടെ റിയാദിലേക്ക് പോകുന്ന ഈ വിമാനങ്ങളുടെ ഫോട്ടോ എടുക്കുന്നവർക്ക് ആഡംബരക്കാർ സമ്മാനം പ്രഖ്യാപിച്ച് തുർക്കി ആൽ ശൈഖ്
സൗദി എൻ്റർടൈൻമെൻ്റ് അതോറിറ്റി മേധാവി തുർക്കി ആൽ ശൈഖ് ട്രക്കുകൾ വഴി റിയാദിലേക്ക് കൊണ്ടുപോകുന്ന അഞ്ച് വിമാനങ്ങളുടെ ഫോട്ടോ എടുക്കുന്നതിനുള്ള ഒരു പുതിയ മത്സരം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ബൊളിവാർഡിലെ ഒരു വിനോദ പദ്ധതിക്കായുള്ള പ്രമോഷണൽ ടൂറിൻ്റെ ഭാഗമായാണ് ഇത്.
വീഡിയോ വഴിയോ ഫോട്ടോഗ്രാഫുകൾ വഴിയോ വിമാനങ്ങൾ ചിത്രീകരിക്കുന്നതിൽ തങ്ങളുടെ സർഗ്ഗാത്മകത കാണിക്കാൻ ആൽ-ശൈഖ് സൗദി പൗരന്മാരോട് ആഹ്വാനം ചെയ്തു.
മത്സര വിജയിക്ക് ഏറ്റവും പുതിയ ഒരു ആഡംബര കാർ സമ്മാനമായി ലഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സ്വദേശികൾക്ക് ആണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
ബൊളിവാർഡിലെ വിനോദ പദ്ധതികളുടെ ഭാഗമാകാൻ സൗദി എയർലൈൻസ് അഞ്ച് ഡീകമ്മീഷൻ ചെയ്ത വിമാനങ്ങൾ എന്റർടെയ്ന്മെന്റ് അതോറിറ്റിക്ക് നൽകുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa