തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മഴയും കാറ്റും ഇടി മിന്നലും; പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സൗദി സിവിൽ ഡിഫൻസ്

തിങ്കൾ മുതൽ വെള്ളി വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സൗദി സിവിൽ ഡിഫൻസ്.

മക്ക പ്രവിശ്യയിലെ വ്യത്യസ്ത ഭാഗങ്ങളിൽ മിതമായതും ശക്തമായതുമായ മഴക്ക് സാധ്യതയുണ്ട്. വെള്ളപ്പാച്ചിലും കാറ്റും മഞ്ഞ് വീഴ്ചയുമെല്ലാം അനുഭവപ്പെടും.

അതോടൊപ്പം അൽബാഹ, അസീർ, ജിസാൻ, നജ്റാൻ പ്രവിശ്യകളും മഴക്ക് സാക്ഷ്യം വഹിക്കും.

വെള്ളക്കെട്ടുകളിൽ നിന്നും താഴ് വരകളിൽ നിന്നും അകന്ന് നിൽക്കണമെന്നും ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്