സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി
സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ സിറിയൻ പൗരന്റെ വധശിക്ഷ മദീന പ്രവിശ്യയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
സിറിയൻ പൗരൻ സാമീ സ്വബ് രിയെയാണ് ആംഫ്റ്റാമിൻ കടത്താനുള്ള ശ്രമത്തിൽ പിടി കൂടിയത്.
സുരക്ഷാ വിഭാഗം പ്രതിയെ പ്രത്യേക കോടതിയിലേക്ക് റഫർ ചെയ്യുകയും കോടതി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയുമായിരുന്നു.
അതേ സമയം അസീറിൽ സൗദി പാൗരനെ വെടി വെച്ച് കൊന്ന ഒരു കേസിൽ മറ്റൊരു സൗദി പൌരനെ വധ ശിക്ഷക്ക് വിധേയനാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
