തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ചെങ്കടലിൽ മുങ്ങുകയായിരുന്ന 2 പേരെ സൗദി അതിർത്തി സംരക്ഷണ സേന രക്ഷപ്പെടുത്തി

മക്ക ബോഡർ ഗാർഡിൻ്റെ സമയോചിത ഇടപെടൽ മൂലം ചെങ്കടലിൽ മുങ്ങുകയായിരുന്ന 2 പേർ ജീവിതത്തിലേക്ക് തിരികെയെത്തി.

രണ്ട് പേരെ കടലിൽ ഡൈവിങിനു പോയി കാണാതായതായി ബോഡർ ഗാർഡ് ഓഫീസിൽ സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് ബോഡർ ഗാർഡ് ജിദ്ദ ടീം കടലിൽ തിരച്ചിൽ നടത്തിയാണു രണ്ട് പേരെയും കണ്ടെത്തി രക്ഷപ്പെടുത്തിയത്.

മറ്റൊരു സംഭവത്തിൽ ജിദ്ദയിൽ സ്വിമ്മിംഗ് പൂളിൽ മുങ്ങുകയായിരുന്ന 8 വയസ്സുകാരനെയും ബോഡർ ഗാർഡ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്