സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്; ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനം
വെള്ളിയാഴ്ച മുതൽ അടുത്ത ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
മക്ക മേഖലയിലെ വിവിധ പ്രദേശങ്ങളിൽ പറ്റിക്കാട്ടിനും, മിതമായതോ കനത്തതോ ആയ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.
റിയാദ് മേഖലയിലെ പല സ്ഥലങ്ങളെയും സാമാന്യം ശക്തമായ മഴ ബാധിക്കും. കിഴക്കൻ മേഖല, നജ്റാൻ, അൽ-ബാഹ, അസീർ, ജസാൻ മേഖലകളിൽ മദീന, വടക്കൻ അതിർത്തികൾ, കാസിം, ഹായിൽ തുടങ്ങിയ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാം.
താഴ്വരകളിൽ നിന്നും, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ജനങ്ങളോട് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.
വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ രാജ്യത്തിൻ്റെ ചില പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ, വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa